സംസ്ഥാന സര്‍ക്കാര്‍ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരുവനന്തപുരം| Last Modified ശനി, 22 നവം‌ബര്‍ 2014 (17:19 IST)
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം നവംബര്‍ 25-ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും.

ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിങ് പദ്ധതിയനുസരിച്ചാണ് ലേലം. മത്സരസ്വഭാവത്തിലുള്ള ബിഡ്ഡുകള്‍, കോര്‍ ബാങ്കിങ് സൊല്യൂഷന്‍ മുഖാന്തിരം ഇലക്ട്രോണിക് രൂപത്തില്‍ രാവിലെ 10.30-നും 12 മണിക്കുമിടയില്‍ സമര്‍പ്പിക്കാം.

മത്സരസ്വഭാവമല്ലാത്ത ബിഡ്ഡുകള്‍ 10.30-നും 11.30-നുമിടയ്ക്ക് സമര്‍പ്പിക്കാം. 10 വര്‍ഷകാലാവധിയുള്ള കടപ്പത്രങ്ങളാണ് പുറപ്പെടുവിക്കുക. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നം.99069/എസ്.എസ്1/2014/ഫിന്‍. തീയതി 21/11/2014) വിശദാംശങ്ങള്‍ക്കും സംസ്ഥാന ധനവകുപ്പിന്റെwww.finance.kerala.gov.in സന്ദര്‍ശിക്കുക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :