പ്രകൃതിവിരുദ്ധ പീഡനം : വ്യാപാരി അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Updated: ചൊവ്വ, 1 നവം‌ബര്‍ 2022 (19:32 IST)
മലപ്പുറം: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. അയനിക്കോട് പൂവത്തി മൊയ്തീൻകുട്ടി എന്ന 54 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചെറുകോട് അങ്ങാടിയിലെ വ്യാപാരിയാണ് പതിമൂന്നുകാരനെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് അറസ്റ്റ്റിലായത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :