പതിനാറുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Updated: ശനി, 22 ഒക്‌ടോബര്‍ 2022 (18:35 IST)
മലപ്പുറം: പതിനാറുകാരിയെ ഫോണിലൂടെ പരിചയം സ്ഥാപിച്ചു നയത്തിൽ വശീകരിച്ചു കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വലമ്പൂർ പൂപ്പലം സ്വദേശി ഫൈസൽ എന്ന ഇരുപതുകാരനാണ് പിടിയിലായത്.

പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെരിന്തൽമണ്ണ സി.ഐ സി.അലവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :