പീഡനക്കേസ് പ്രതിയായ 22 കാരൻ പോലീസ് പിടിയിലായി

എ കെ ജെ അയ്യര്‍| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2022 (19:01 IST)
എറണാകുളം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 22 കാരനെ പോലീസ് പിടികൂടി. ബിഹാർ വൈശാലി സ്വദേശി മൻജിത് കുമാറിനെ കുന്നത്തുനാട് പൊലീസാണ് പിടികൂടിയത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ ആഗ്രയിൽ നിന്നാണ് പിടിച്ചത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കുന്നത്തുനാട് പോലീസ് ഇൻസ്‌പെക്ടർ വി.പി.സുധീഷ്, എസ്.ഐ പി.വി.ജോയി എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :