എ കെ ജെ അയ്യർ|
Last Modified വെള്ളി, 21 ഒക്‌ടോബര്‍ 2022 (15:18 IST)
കോട്ടയം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന് കോടതി 43 വർഷത്തെ കഠിനത്തടവ് വിധിച്ചു. പാലക്കാട് പനംകുട്ടി കോയിക്കൽ വീട്ടിൽ അമലിനെയാണ് കഠിനത്തടവിനും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും നൽകാൻ വിധിച്ചത്.
ചങ്ങനാശേരി ഫാസ്റ് ട്രാക് സ്‌പെഷ്യൽ കോടതി ജഡ്ജി പി.ജയേഷാണ് വിധി പ്രസ്താവിച്ചത്. ചിങ്ങവനം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തിയത്. പെൺകുട്ടിക്ക് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.എസ്.മനോജാണ് ഹാജരായത്.