പീഡനക്കേസിലെ പ്രതി ജാമ്യത്തിലിറങ്ങി അതെ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 19 ജൂലൈ 2021 (13:49 IST)
കാസര്‍കോട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി ജാമ്യത്തിലിറങ്ങി അതെ പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന് പരാതി. കാസര്‍കോട് ചിറ്റാരിക്കല്‍ കടുമേനി സ്വദേശി സ്വദേശി ആന്റോ ചാക്കോച്ചന്‍ എന്ന ഇരുപത്തെട്ടുകാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ഇപ്പോള്‍ ഒളിവില്‍ പോയത്.

കൗണ്‍സിലിംഗിലൂടെ ആയിരുന്നു പീഡന വിവരം പുറത്തായത്.
ഒരു വര്‍ഷം മുമ്പായിരുന്നു പതിനാലു കാരിയായ കുട്ടിയെ പീഡിപ്പിച്ചതിന് ചിറ്റാരിക്കല്‍ പോലീസ് ഇയാലെ പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :