എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 1 ഡിസംബര്‍ 2022 (15:15 IST)
കൊല്ലം : വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പുതിയകാവ് രാജീവ് നിവാസിൽ സജീവ് എന്ന 35 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി ഇയാൾ പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പീഡിപ്പിച്ചത്.
എന്നാൽ പിന്നീട് ഇയാൾ പെൺകുട്ടിക്ക് മറ്റു ബന്ധം ഉണ്ടെന്ന് ആരോപിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.