ലഹരിമരുന്ന് നൽകി പീഡനം : 28 കാരൻ പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 26 നവം‌ബര്‍ 2022 (14:32 IST)
കൊല്ലം : പതിനേഴുകാരിയായ ഒറ്റപ്പാലം സ്വദേശിയെ പാരിപ്പള്ളിയിൽ എത്തിച്ചു പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ അവനവഞ്ചേരി വിലയിൽ വീട്ടിൽ അഖിൽ എന്ന 28 കാരനാണ് പിടിയിലായത്. മണമ്പൂരിനടുത്തുള്ള വിജനമായ റബ്ബർ എസ്റ്റേറ്റിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാളെ ചാത്തന്നൂർ എ.സി.പി ബി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

തിരുവനന്തപുരത്തു രജിസ്റ്റർ ചെയ്ത പീഡന കേസിലെ പ്രതിയാണ് അഖിൽ. കേസിലെ പ്രധാന പ്രതിയായ തൃശൂർ ഇരിങ്ങാലക്കുട കല്ലേറ്റുംകര അപാദൻ ഹൗസിൽ ഡൊനാൾ വിത്സൺ എന്ന 25 കാരണാണ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ അഖിലിന് നൽകിയത്. കഴിഞ്ഞ ജൂലൈ അവസാനം പാരിപ്പള്ളിയിലെ എഴിപ്പുറത്തിനടുത്തുള്ള ചെരുപ്പ് ഗോഡൗണിൽ വച്ചായിരുന്നു സംഭവം.

കഴിഞ്ഞ ഓഗസ്റ്റ് മൂന്നാം തീയതി തിരുവനന്തപുരത്തെ ഒരു മാളിൽ പെൺകുട്ടിയെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തായത്. മദ്യവും ലഹരിമരുന്നു നൽകിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതി ഉൾപ്പെടെ ഇപ്പോൾ നാല് പേരാണ് പിടിയിലായിട്ടുള്ളത്.

കേസിലെ മുഖ്യ പ്രതിയായ ഡൊനാൾ വിത്സൺ എറണാകുളത്തെ ബസ്‌ സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട ശേഷം നയത്തിൽ കുട്ടിയെ വലയിലാക്കി വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വച്ച് കുട്ടിക്ക് രാസലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലാണ് ആകെ പതിനാലു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :