കലോത്സവത്തിനെത്തിയ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (13:21 IST)
എറണാകുളം : ജില്ലയിലെ ഉപജില്ലാ കലോത്സവത്തിനെത്തി മടങ്ങിപ്പോകവേ പ്ലസ് വൺ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. പട്ടിമറ്റം കുമ്മനോട് സ്വദേശി കിരണിനെതിരെ ഹിൽപാലസ് പൊലീസാണ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്.

കേസായതിനെത്തുടർന്നു അദ്ധ്യാപകൻ ഒളിവിൽ പോയി. കഴിഞ്ഞ പതിനാറിനാണ് കേസിനാസ്പദമായ സംഭവം. ബസ് സമരത്തെ തുടർന്ന് വിദ്യാർത്ഥിനി കിരണിനൊപ്പം ബൈക്കിലാണ് പോയത്. തിരിച്ചുവരവെയാണ് കിരൺ കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി.

പീഡന വിവരം കുട്ടി സ്‌കൂൾ അധികാരികളോട് പറഞ്ഞെങ്കിലും സംഭവം മറച്ചുവയ്ക്കുകയായിരുന്നു. പീഡന വിവരത്തെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്‌കൂൾ ജനൽ ചില്ലുകളും അടിച്ചുതകർത്തു. വിവരം അറിഞ്ഞു പോലീസ് എത്തി വിദ്യാർത്ഥിനിയെ താത്കാലിക അധ്യാപികയെ കൊണ്ട് കൗൺസിലിംഗ് നടത്തിയപ്പോൾ നൽകിയ മൊഴിയിലാണ് കേസെടുത്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :