എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 11 നവംബര്‍ 2022 (17:40 IST)
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് വയോധികനു കോടതി 27 വർഷത്തെ കഠിനതടവ് വിധിച്ചു. 2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കിഴുപ്പിള്ളിക്കര വലിയകത്ത് സൈഫുദ്ദീൻ എന്ന 77 കാരനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
പോക്സോ, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കഠിനതതടവിനൊപ്പം ഒന്നരലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. സാക്ഷിമൊഴി വൈദ്യ പരിശോധനാ ഫലം, അതിജീവിതയുടെ മൊഴി എന്നിവ പരിഗണിച്ചാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
പീഡന വിവരം സ്‌കൂൾ അധികാരികൾ ശിശുക്ഷേമ സമിതി വഴി പോലീസിൽ അറിയിച്ചു. അന്തിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികളെടുത്തത്.