പോക്സോ കേസിൽ 53 കാരനെ പോലീസ് പിടികൂടി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 10 നവം‌ബര്‍ 2022 (18:42 IST)
പത്തനംതിട്ട: പോക്സോ കേസിൽ 53 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഐക്കാട് നെല്ലിക്കുന്നിൽ പടാരിയത്ത് അശ്വതി ഭവനിൽ വിജയൻ ആണ് പോലീസ് വലയിലായത്. മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം പ്രായപൂർത്തി ആകാത്ത ആൺകുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയതിനാണ് ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

ബന്ധുവീട്ടിലേക്ക് നടന്നുപോകുന്ന വഴിയാണ് പതിനാറുകാരൻ വീടിനടുത്തു ഇറക്കിവിടാമെന്നു പറഞ്ഞു ബൈക്കിൽ കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഫോൺ ശരിയാക്കിക്കാൻ എന്ന വ്യാജേന കുട്ടിയെ വീട്ടിനുള്ളിൽ കയറ്റി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു ഇയാൾ.

രക്ഷിതാക്കൾ വിവരം ചൈൽഡ് ലൈൻ വെൽഫെയർ കമ്മിറ്റി വഴി പോലീസിനെ അറിയിച്ചു. തുടർന്നാണ് ഇയാളെ വീട്ടിൽ നിന്ന് പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :