ഇതര സംസ്ഥാന തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 29 ഏപ്രില്‍ 2024 (14:53 IST)
മലപ്പുറം:
ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് റിപ്പോർട്ട്. ടൗണിൽ മൗലാന ഹോസ്പിറ്റലിൻ്റെ പിൻവശത്തെ വാടക കോട്ടേഴ്‌സിലാണ് സംഭവം.

സ്വദേശി ദിപാങ്കർ മാജി (38)ആണ്
മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ വാടക വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽക്കാർ വീട്ടുടമയെ വിവരം അറിയിച്ചിരുന്നു.
സ്ഥലത്തെത്തിയ വീട്ടുടമ
ക്യാർട്ടേർസിൻ്റെ അകത്തേക്ക് ജനൽ വഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.


നിലത്ത് പായയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. . തറയിൽ രക്തം തളം കെട്ടി നിൽക്കുന്നുണ്ട്. ക്വാർട്ടേർസ് മുറി പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
കൂട്ടു താമസക്കാരെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെരിന്തൽമണ്ണ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികളെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :