പതിമൂന്നുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (17:36 IST)
കുളത്തൂപ്പുഴ: പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുപ്പത്തെട്ടുകാരനായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കൊട്ടവട്ടം സ്വദേശി സന്തോഷാണ് അറസ്റ്റിലായത്.

സ്‌കൂൾ വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ വന്ന സംശയമാണ് അധ്യാപകർ കുട്ടിയെ ചോദ്യം ചെയ്യാനിടയായത്. കൗൺസിലിംഗിനിടെ തന്നെ ബന്ധുകൂടിയായ സന്തോഷ് നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന വിവരം വെളിപ്പെടുത്തി.

കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വച്ച് പലതവണ പീഡിപ്പിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇയാളെ അറസ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :