പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ നേതാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (19:11 IST)
പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവമോർച്ചാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലമ്പുഴയിലെ യുവമോർച്ചാ പ്രാദേശിക നേതാവും പിരായിരി മണ്ഡലം നേതാവുമായ ആനിക്കോട് സ്വദേശി രഞ്ജിത്തിനെയാണ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന പരാതിയിൽ
പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം പെൺകുട്ടി പ്രസവിച്ചിരുന്നു. ആശുപത്രി അധികാരികളുടെയും രക്ഷിതാക്കളുടെയും പരാതിയിലാണ് പോലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :