വിവാഹ വാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 1 ഒക്‌ടോബര്‍ 2022 (17:31 IST)
പൂയപ്പള്ളി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പള്ളിമൺ കിഴക്കേക്കര കൊല്ലംകോണത് വീട്ടിൽ അഖിൽ എന്ന 23 കാരനാണ് പൂയപ്പള്ളി പോലീസിന്റെ വലയിലായത്.

സംഭവം പുറത്തായതോടെ ഇയാൾ കോയമ്പത്തൂരിലേക്ക് കടന്നു. കഴിഞ്ഞ ദിവസം ഇയാൾ നാട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു. രണ്ടു വർഷം മുമ്പും ഇയാൾ
സമാനമായ മറ്റൊരു കേസിൽ പ്രതിയായിരുന്നു.


പൂയപ്പളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :