അനുബന്ധ വാര്‍ത്തകള്‍
- പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കന് 10 കൊല്ലം കഠിന തടവ്
- ധര്‍മപുരിയില്‍ സഹോദരിയുടെ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതിന് 15കാരിയെ മാതാപിതാക്കള്‍ വിറ്റു
- അഞ്ചു മാസങ്ങള്‍ക്കിടയില്‍ 424 ഗാര്‍ഹിക പീഡനക്കേസുകള്‍
- സ്ത്രീധനവുമായി അതിക്രമങ്ങള്‍ക്ക് എതിരെ ഇന്നുമുതല്‍ ഈ നമ്പറുകളില്‍ വിളിച്ച് പരാതിപ്പെടാം
- കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹം, സ്വന്തം മക്കളെ വില്‍പ്പനച്ചരക്കാക്കരുത്: മുഖ്യമന്ത്രി
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 70 കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍
ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ രണ്ട് വര്ഷങ്ങളായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 70 കാരന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ അറസ്റ്റില്‍. ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. 2019 മുതല്‍ കൗമാരക്കാരന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഒരുമനയൂര്‍ കരുവാരക്കുണ്ട് പണിക്കവീട്ടില്‍ കുഞ്ഞിമൊയ്തുണ്ണി (68), കരുവാരക്കുണ്ട് കല്ലുപറമ്പില്‍ വീട്ടില്‍ സിറാജുദ്ദീന്‍ (52), ഒരുമനയൂര്‍ പാലംകടവ് രായം മരയ്ക്കാര്‍ വീട്ടില്‍ അബ്ദുല്‍ റൗഫ് (70), കരുവാരക്കുണ്ട് പണിക്കവീട്ടില്‍ പറമ്പില്‍ അലി (63) എന്നീ മധ്യവയസ്‌കരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം വട്ടേക്കാട് വെളിയത്ത് വീട്ടില്‍ നിയാസ് (32) എന്നയാളെയും പിടികൂടി.
എസ്.എച്ച്.ഓ കെ.പി.ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ ആണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.