ബീഹാറില്‍ ഉദ്യോഗാര്‍ത്ഥിയുടെ റിസള്‍ട്ട് ഷീറ്റില്‍ മലയാള നടിയുടെ ഫോട്ടോ;വൈറലായി ചിത്രം

ശ്രീനു എസ്| Last Updated: വെള്ളി, 25 ജൂണ്‍ 2021 (19:26 IST)
ബീഹാറില്‍ ഉദ്യോഗാര്‍ത്ഥിയുടെ റിസള്‍ട്ട് ഷീറ്റില്‍ മലയാള നടിയുടെ ഫോട്ടോ;വൈറലായി ചിത്രം. ബീഹാറില്‍ വിദ്യാഭ്യാസവകുപ്പിന്റെ സെക്കന്ററി ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ റിസള്‍ട്ട് ഷീറ്റിലാണ് മലാള സിനിമാ നടിയുടെ ചിത്രം ഉള്ളത്. ഋഷികേശ് എന്ന ഉദ്യോഗാര്‍ത്ഥിയുടെ റിസള്‍ട്ട് ഷീറ്റില്‍ അയാളുടെ ഫോട്ടോയുടെ സ്ഥാനത്ത് മലയാളി താരമായ അനുപമ പരമേശ്വരന്റെ ചിത്രമാണുള്ളത്.

എന്തു തന്നെയായാലും ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ഇതിന് മുമ്പ് ബീഹാറിലെ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷയില്‍ ഒന്നാം സ്ഥാനത്ത് സണ്ണി ലിയോണിന്റെ ചിത്രവും വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :