പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Modified ശനി, 9 ജനുവരി 2021 (19:12 IST)
നെടുമങ്ങാട്: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തുടരെത്തുടരെ ലൈംഗികമായി പീഡനത്തി നിരയാക്കിയ ആളെ പോലീസ് അറസ്‌റ് ചെയ്തു.നെടുമങ്ങാട് കരുപ്പൂര്
കാവുംമൂല വളകത്തിന്വില ഷിനില്‍ എന്ന 33
കാരനാണ് നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ പീഡിപ്പിക്കുന്നതിനു പ്രതി തുനിഞ്ഞത് നേരില്‍ കണ്ട പെണ്‍കുട്ടിയുടെ മാതാവ് ഇതില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പ്രതി പെണ്‍കുട്ടിയുടെ മാതാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താ ശ്രമിക്കുകയും കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. പിന്നീട് തിങ്കളാഴ്ച വെളുപ്പിന് മോട്ടോര്‍ സൈക്കിളില്‍ പോലീസ് സ്റ്റേഷനടുത്ത് കൊണ്ടുവിടുകയും ചെയ്ത ശേഷം ഒളിവില്‍ പോയിരുന്നു.

നെടുമങ്ങാട് ഡി.വൈ.എസ്പി ഉമേഷ് കുമാറിന് ലഭിച്ച വിവിരത്തിന്റെ അടിസ്ഥാനത്തില്‍
നെടുമങ്ങാട് പോലീസ് ഇന്‍സ്പെക്ടര്‍ വി.രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്‌റ് ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :