പീഡനക്കേസ് പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 7 ജനുവരി 2021 (16:13 IST)
എരുമപ്പെട്ടി: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ കര്‍ണ്ണാടക സ്വദേശിയെ പോലീസ് അറസ്‌റ് ചെയ്തു. കര്‍ണ്ണാടക ചാമ്രാജ് നഗര്‍ കൊടിമല സ്വദേശി ചിന്നസ്വാമി എന്ന ഇരുപത്തഞ്ചുകാരനാണ് പോലീസ് പിടിയിലായത്.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേരള പോലീസ് കര്‍ണ്ണാടകയില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. എരുമപ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ഭൂപേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :