അനുബന്ധ വാര്‍ത്തകള്‍
- പീഡനക്കേസ് പ്രതിയെ പോലീസ് അറസ്റ് ചെയ്തു
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍
- പീഡനക്കേസ് പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍
- വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കും: മന്ത്രി എകെ ബാലന്
- പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാതാവും സുഹൃത്തായ പൂജാരിയും അറസ്റ്റിലായി
ശൈശവ വിവാഹം: ചാലക്കുടിയില്‍ പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍
ശൈശവ വിവാഹം നടത്തിയ കേസില്‍ ചാലക്കുടിയില്‍ പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റിലായി. 17കാരിയായ മകളെ 32കാരന് വിവാഹം ചെയ്തു കൊടുത്ത കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വരനായ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശൈശവ വിവാഹം നടക്കുന്നവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചാലക്കുടി എസ് ഐ കെ ബാബുവും സംഘവും സ്ഥലത്ത് എത്തുകയായിരുന്നു. കഴിഞ്ഞ ദിവസം എലിഞ്ഞപ്രയ്ക്ക് സമീപമുള്ള ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. പൊലീസ് എത്തുമ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു.
നേരത്തേ വിവാഹം കഴിഞ്ഞതായും പിതാവിനെ അറിയിക്കാതെ നടത്തിയതിനാല്‍ വീണ്ടും വിവാഹം നടത്തുകയായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. അറസ്റ്റിലാകുന്നതിനു മുന്‍പ് വരന്‍ വിപിന്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാളെ ആശുപത്രിയിലാക്കി ചികിത്സ നല്‍കിയ ശേഷമാണ് അറസ്റ്റു ചെയ്തത്.