ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആൾ പിടിയിൽ

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 26 ഏപ്രില്‍ 2023 (19:32 IST)
ഊട്ടി : ഊട്ടിക്കടുത്തുള്ള പൈകാര ബോട്ട് ഹൗസിനടുത്തു താമസിച്ചിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ - ഊട്ടി റോഡിലെ പകൽക്കൊടമന്ത എന്ന സ്ഥലത്തെ ആദിവാസി വിഭാഗത്തിലെ തോട സമുദായത്തിലെ പതിനാലു വയസുള്ള പെൺകുട്ടിയാണ് മരിച്ചത്. ഇതേ സമുദായത്തിലെ കക്കോട്മന്ത് എന്ന ആദിവാസി ഊരിലെ രജനീഷ് കുട്ടൻ എന്ന 25 കാരനെയാണ് പോലീസ് പിടികൂടിയത്.

തിങ്കളാഴ്ച കുട്ടി സ്‌കൂളിലേക്ക് പോയെങ്കിലും തിരികെ വന്നില്ല. തുടർന്ന് രക്ഷിതാക്കൾ തിരച്ചിൽ നടത്തിയ ശേഷം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ അന്ന് രാത്രി തന്നെ സമീപത്തെ ഒരു കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ ജഡം കണ്ടെത്തി.

ഇതിനടുത്തുണ്ടായിരുന്ന ഒരു കാറുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ കൂട്ടുപ്രതികളും ഉണ്ടോ എന്ന സംശയവും പോലീസിനുണ്ട്. കൂടുതൽ അന്വേഷണം നടക്കുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :