1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Minor assaulted convict arrested

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Harassment
കാട്ടാക്കട: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാറനല്ലൂർ ചെറുത്തല കുലത്തിങ്കര വീട്ടിലെ അംഗവും ഇപ്പോൾ വെള്ളായണി ചാത്ര ബെൻസി വില്ലയിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ആണ് എന്ന രാജേഷിനെ (35) യാണ് മാറനല്ലൂർ പോലീസ് പിടികൂടിയത്.
 
പെൺകുട്ടിയുമായുള്ള പരിചയം അടുപ്പമായി മാറുകയും കുട്ടിയെ നയത്തിൽ പ്രതിയുടെ പുന്നാവൂർ പൂവൻവിലയിലെ ആൾതാമസം ഇല്ലാത്ത വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയുമായിരുന്നു. പരാതിയെ തുടർന്നാണ് മാറനല്ലൂർ ഇൻസ്‌പെക്ടർ എസ്.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. അവിവാഹിതനായ പ്രതി സ്വകാര്യ ട്രാവൽ ഏജൻസി ഡ്രൈവറാണ്. അറസ്റ്റിലായ പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം
റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി, യുവതിക്ക് ദാരുണാന്ത്യം