1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. harassment against old lady youth arrested

വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Harassment
തൃശൂർ: തൊണ്ണൂറു വയസുള്ള സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും മാല പിടിച്ചുപറിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കാഞ്ചേരി മൂലങ്കോട് സ്വദേശി അവിഞ്ഞിക്കാട്ടിൽ സൈക്കോ ബിജു എന്ന വിജയകുമാർ (36) ആണ് പിടിയിലായത്.
 
മാപ്രാണത്തുള്ള വൃദ്ധയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് അതുവഴി വന്ന പ്രതി ബൈക്ക് ഇടവഴിയിൽ വയ്ക്കുകയും വാതിൽ തള്ളിത്തുറന്നു അകത്തുകയറി വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ വൃദ്ധ എതിർത്ത്. തുടർന്നാണ് ഇയാൾ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ രക്ഷപ്പെട്ടത്.
 
കവർന്ന മാല വടക്കാഞ്ചേരിയിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതു കണ്ടെടുത്തു. ഹോട്ടൽ തൊഴിലാളിയായി ഇയാൾ തൊട്ടിപ്പാളിലെ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.  
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
സൈബർ സുരക്ഷയിൽ പാളിച്ച: 28 കോടി ഇന്ത്യക്കാരുടെ പിഎഫ് വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്