തിരുവനന്തപുരം|
എ കെ ജെ അയ്യർ|
Last Modified വെള്ളി, 10 ജൂണ്‍ 2022 (13:59 IST)
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
പെരുമാതുറ പി.എച്ച്.സി ക്കടുത്തുള്ള റാഫി മൻസിലിൽ അഫ സലിം എന്ന 31 കാരനെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പാണ് ഇയാൾ ഇൻസ്റ്റാഗ്രാം വഴി പെൺകുട്ടിയുമായി പരിചയപ്പെട്ടത്. വിവാഹിതനായ ഇയാൾ താൻ ബന്ധം വേർപെടുത്തി എന്ന് കുട്ടിയെ വിശ്വസിപ്പിച്ചു വിവാഹ വാഗ്ദാനം നൽകുകയും ഓട്ടോയിൽ കയറ്റി പെരുമാതുറയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
വർഷങ്ങളായി പെരുമാതുരയിൽ ഓട്ടോ ഡ്രൈവറായി കഴിയുന്ന ഇയാളെ കഠിനംകുളം എസ്.എച്ച്.ഒ അൻസാരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.