1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Sasikumar Malappuram

നഗരസഭാ കൗൺസിലർക്കെതിരെ കൂട്ട ലൈംഗികാരോപണം

Harassment
മലപ്പുറം : വിരമിച്ച അധ്യാപകനായ നഗരസഭാ കൗൺസിലർക്കെതിരെ വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന ആരോപണവുമായി നിരവധി പേർ രംഗത്തെത്തി. സി.പി.എം പ്രാദേശിക നേതാവും അധ്യാപകനുമായ കെ.വി.ശശികുമാറിനെതിരെയാണ് ലൈംഗിക അതിക്രമങ്ങ ആരോപണവുമായി നിരവധി പേർ എത്തിയിരിക്കുന്നത്.

മലപ്പുറം നഗരത്തിലെ ഒരു സ്‌കൂളിൽ അധ്യാപകനായിരുന്നു ശശികുമാർ. ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്കയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ നിരവധി വിദ്യാർത്ഥിനികളെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ്  വിവരം. ആദ്യം ഒരു പെൺകുട്ടി മാത്രമാണ് ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചത്. തുടർന്നാണ് നിരവധി പൂർവ വിദ്യാർത്ഥിനികൾ രംഗത്തെത്തിയത്. പോലീസിൽ ഇയാൾക്കെതിരെ നിരവധി പേര് പരാതി നൽകിയിട്ടുണ്ടെന്ന് കൂട്ടായ്മയുടെ പ്രതിനിധി അഡ്വക്കേസ് ബീനാ പിള്ള പറഞ്ഞു.

കഴിഞ്ഞ മാർച്ചിലായിരുന്നു ശശികുമാർ ഗണിതാധ്യാപകനായ സ്‌കൂളിൽ നിന്ന് വിരമിച്ചതും തുടർന്ന് വലിയ ആഘോഷങ്ങളോട് ചടങ്ങും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിൽ കണ്ട ഒരു പൂർവ വിദ്യാർത്ഥിനിയാണ് ശശികുമാറിനെതിരെ ആദ്യം ലൈംഗിക ആരോപണം ഉന്നയിച്ചതും. ഇതിനെ തുടർന്നാണ് നിരവധി കുട്ടികൾ തങ്ങൾക്ക് ഉണ്ടായ ലൈംഗിക അതിക്രമം ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്. തുടർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ നേരിട്ട് പോലീസിൽ പരാതിയുമായി സമീപിക്കുകയായിരുന്നു. എന്നാൽ ഇതുവരെയും പാർട്ടിയിൽ നിന്ന് യാതൊരുവിധ പ്രതികരണവും ഉണ്ടായിട്ടില്ല എന്നാണറിയുന്നത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി യുപി സർക്കാർ