പ്രണയം നടിച്ചു പീഡിപ്പിച്ചു വിദേശത്തേക്ക് മുങ്ങിയ പ്രതി അറസ്റ്റിൽ
എ കെ ജെ അയ്യര്‍|
Last Modified ഞായര്‍, 15 മെയ് 2022 (10:13 IST)
കോഴിക്കോട്: പതിനാറുകാരിയെ പ്രണയം നടിച്ചു ലൈംഗികമായി പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് മുങ്ങിയ പ്രതിയെ ഒരു വർഷത്തിന് ശേഷം പോലീസ് പിടികൂടി. കൊയിലാണ്ടി ചേരിയ കുന്നുമ്മൽ താഴെ കുനി വീട്ടിൽ ജിഷ്ണു എന്ന ഇരുപത്തഞ്ചുകാരനാണ് പോക്സോ കേസിൽ അറസ്റ്റിലായത്.
തന്നെ പീഡിപ്പിച്ചു എന്ന പെൺകുട്ടി നൽകിയ പരാതി പ്രകാരം കൊയിലാണ്ടി പോലീസ് ബലാല്സംഗത്തിനും പോക്സോ വകുപ്പ് പ്രകാരവും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ഈ വിവരം അറിഞ്ഞ ഉടൻ പ്രതി ദുബായിലേക്ക് കടന്നു. കഴിഞ്ഞ ഞായറാഴ്ച - എട്ടാം തീയതി ഇയാൾ ചെന്നൈയിൽ വിമാനമിറങ്ങി.
ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ട്സ് ഉണ്ടായിരുന്നതിനാൽ എമിഗ്രെഷൻ അധികാരികൾ പ്രതിയെ തടഞ്ഞു വയ്ക്കുകയും കൊയിലാണ്ടി പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ സുബൈറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ ചെന്നൈയിലെത്തി അറസ്റ് ചെയ്തശേഷം കൊയിലാണ്ടി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യിക്കുകയും ചെയ്തു.