1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Kottukkal Kadaykkal

എട്ടു വയസുകാരിയെ പീഡിപ്പിച്ച 60 കാരൻ അറസ്റ്റിൽ

Harassment
കൊല്ലം:  എട്ടു വയസുകാരിയെ പീഡിപ്പിച്ച 60 കാരനെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് സംഭവം. കടയ്ക്കൽ കോട്ടുക്കൽ സ്വദേശി മണിരാജനാണ് പോലീസ് പിടിയിലായത്.

സംഭവം നടക്കുമ്പോൾകുട്ടികളുടെ മാതാവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ഈ സമയത്ത് മണിരാജൻ അവിടെ എത്തി കുട്ടിക്ക് മിഠായി വാങ്ങി നൽകാമെന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. അടുത്തുള്ള നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചു.

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പതിമൂന്നുകാരനായ സഹോദരനാണ് ബഹളമുണ്ടാക്കി ആളെക്കൂട്ടിയത്. എന്നാൽ അപ്പോഴേക്കും മണിരാജൻ ഓടി രക്ഷപ്പെട്ടു. പോലീസിൽ പരാതി നൽകിയതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും വീടിനടുത്ത് നിന്ന് തന്നെ ഇയാളെ പിടികൂടുകയും ചെയ്തു. കുട്ടി ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അടുത്ത ലേഖനം
നീറ്റ് പരീക്ഷയ്ക്കെതിരെ കേരളം ഉൾപ്പടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടി സ്റ്റാലിൻ