പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നതായി ഭാര്യയുടെ പരാതി. എസ്ഐ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (19:03 IST)
ഗോരഖ്‌പൂർ: തന്റെ ഭർത്താവ് തന്നെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നതായി ഭാര്യ പരാതി നല്കിയതിനെ തുടർന്ന് എസ്ഐ അറസ്റ്റിലായി. ഉത്തർ പ്രദേശിലെ ട്രാഫിക് പോലീസ് സബ് ഇൻസ്‌പെക്ടർ വിജയ് തിവാരിയാണ് അറസ്റ്റിലായത്.

2014 വിവാഹം ചെയ്തത് തിവാരി ഗോരഖ്‌പൂരിലാണ് താമസം. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്ബന്ധിക്കുന്നതിനൊപ്പം ശാരീരിക മാനസിക പീഡനം നടത്തുന്നതായും പരാതിയിൽ പറയുന്നു. ഇതിനൊപ്പം 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടും പീഡിപ്പിക്കുന്നുണ്ട്. പരാതിയെ കുറിച്ച് അന്വേഷിച്ച ശേഷം രാംപൂർ കാർഖാനാ പോലീസ് തിവാരിയെ അറസ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :