കൊച്ചിയില്‍ ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (14:59 IST)
കൊച്ചിയില്‍ ആണ്‍കുട്ടികള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റിലായി. ശ്രീമൂലനഗരം വെള്ളാരപ്പിള്ളി കൂട്ടുങ്കല്‍ ജെയിംസ്(59) ആണ് അറസ്റ്റിലായത്. ട്യൂഷനെടുക്കാനെന്ന വ്യാജേന ആണ്‍കുട്ടികളെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ഒളിവിലായിരുന്ന ഇയാളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :