1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Chevayur Kottamparampu

മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Harassment
കോഴിക്കോട്: മാനസിക അസ്വാസ്ഥ്യമുള്ള യുവതിയെ കൂട്ടിക്കൊണ്ടു പോയി നിര്‍ത്തിയിട്ടിരുന്ന ബസില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച രണ്ട് പേര്‍ അറസ്റ്റില്‍. കുന്ദമംഗലം സ്വദേശി, ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.  
ചേവായൂരില്‍ വച്ചാണ് യുവതിക്ക് പീഡനം ഏറ്റത്. കഴിഞ്ഞ ഞായറാഴ്ച രക്ഷിതാക്കളുമായി വഴക്കിട്ടു വീട് വിട്ടിറങ്ങിയ യുവതിയുമായി ഇവര്‍ പരിചയപ്പെട്ട ശേഷം നയത്തില്‍ യുവതിയെ ചേവായൂര്‍ കൊട്ടാംപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ വച്ചായിരുന്നു ഇവര്‍ പീഡിപ്പിച്ചത്.
 
പീഡനത്തിന് ശേഷം യുവതിയെ ഓട്ടോ റിക്ഷാ സ്റ്റാന്‍ഡില്‍ ഇറക്കിവിടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി പിടിയിലാകാനുണ്ട് എന്ന ഒലീസ് അറിയിച്ചു.  
അടുത്ത ലേഖനം
ജഡ്‌ജിക്കെതിരെ ആക്ഷേപം, മമത ബാനർജിക്ക് അഞ്ചു ലക്ഷം രൂപ പിഴ