പീഡനക്കേസ്: രണ്ടാനച്ഛന് ആജീവനാന്ത തടവ് ശിക്ഷ

എ കെ ജെ അയ്യര്‍| Last Modified ശനി, 1 ജനുവരി 2022 (20:39 IST)

കോട്ടയം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെ കോടതി ആജീവനാന്ത തടവിന് ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി ആണ് തടവ് ശിക്ഷ വിധിച്ചത് എങ്കിലും ഒന്നിച്ച് അനുഭവിക്കണം. ഇതിനൊപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം.

കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. മാതാവ് ജോലിക്കുപോയ സമയത്തായിരുന്നു പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നത്. അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാറാണ് ശിക്ഷ വിധിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :