വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കിളിമാനൂർ| എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (18:35 IST)
കിളിമാനൂർ: സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്മാച്ചൻമുക്ക് റൂബി മൻസിലിൽ എസ്.എൽ.ആമീൻ എന്ന 32 കാരനാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വീടുകളിൽ തുണികൾ, മറ്റു വസ്ത്രങ്ങൾ എന്നിവ തവണ വ്യവസ്ഥയിൽ കച്ചവടം നടത്തുന്ന ആളാണ് പ്രതി. വഴിയിൽ തടഞ്ഞു നിർത്തി പ്രതി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കവേ കുട്ടി ഓടി രക്ഷപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :