കുട്ടികളെ പീഡിപ്പിച്ച അമ്പതുകാരന് 5 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 22 ജൂണ്‍ 2022 (18:44 IST)
തൃശൂർ: ഒരേ വീട്ടിലെ മൂന്നു കുട്ടികളെ പീഡിപ്പിച്ച അമ്പതുകാരന് കോടതി 5 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. തൃശൂർ ജില്ലയിലെ താന്ന്യം കിഴക്കേനട പൈനൂർ കുന്തറ വീട്ടിൽ ബാബുവിനെയാണ് ആകെയുള്ള മൂന്നു കേസുകളിൽ ഒമ്പതു വയസുള്ള കുട്ടിയെ ഉപദ്രവിച്ചതിനു തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

തൊട്ടു താഴെയുള്ള ഏഴും അഞ്ചും വയസുള്ള സഹോദരങ്ങളെ ഉപദ്രവിച്ച പരാതിയിൽ ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണ നടത്തുകയാണ്. അഞ്ചുവർഷത്തെ കഠിന തടവിനൊപ്പം അര ലക്ഷം രൂപ പിഴയും അടയ്ക്കണം. ഈ തുക ഇരയായ കുട്ടിക്ക് നൽകാനാണ് വിധി. 2019 ൽ അന്തിക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഈ വിധി വന്നത്.

കുട്ടികളുടെ മാതാവിനോട് അഞ്ചു വയസുള്ള കുഞ്ഞ് തനിക്കുണ്ടായ ഉപദ്രവം പറയുന്നതിനിടെ മറ്റു കുട്ടികളും തങ്ങൾക്ക് നേരിട്ട ഉപദ്രവം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ പിടികൂടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :