ഭാര്യ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ട്യൂഷനുവന്ന 14കാരിയെ ഒന്നരവര്‍ഷം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ശ്രീനു എസ്| Last Modified വ്യാഴം, 15 ജൂലൈ 2021 (09:45 IST)
ഭാര്യ വീട്ടില്‍ ഇല്ലാത്തപ്പോള്‍ ട്യൂഷനുവന്ന 14കാരിയെ ഒന്നരവര്‍ഷം പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൊച്ചി നോര്‍ത്ത് പറവൂരില്‍ വെടിമറ കമ്പിവേലിക്കകം കോളനിയില്‍ കൈപ്പുറം ബിബിന്‍ ലാലാണ് അറസ്റ്റിലായത്. ഇയാളെ മാള പൊലീസാണ് അറസ്റ്റുചെയ്തത്. ഇയാളുടെ അകന്ന ബന്ധുകൂടിയായ മാള സ്വദേശിനിയായ പെണ്‍കുട്ടി ട്യൂഷന്‍ പഠനത്തിനായി ഇയാളുടെ വീട്ടില്‍ വരുമായിരുന്നു.

പ്രതിയുടെ ഭാര്യയാണ് ട്യൂഷന്‍ എടുത്തിരുന്നത്. ഭാര്യ വീട്ടില്‍ ഇല്ലാത്തപ്പോഴാണ് പീഡനം. പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :