1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Thaliparamp Shise

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

Harassment
തളിപ്പറമ്പ്: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്ററ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടവും സ്വദേശി വേലിക്കകത്ത് വീട്ടില്‍ വി.എസ്.ഷൈസ് എന്ന 28 കാരനാണ് അറസ്റ്റിലായത്.
 
കപ്പാലത്തെ സ്വകാര്യ മാര്‍ക്കറ്റിങ് കമ്പനിയിലെ സഹ പ്രവര്‍ത്തകയായ തിരുവനന്തപുരം സ്വദേശിനിയുടെ (24) പരാതിയിലാണ് തളിപ്പറമ്പ് പോലീസ് ഷൈസിനെ അറസ്റ്റ് ചെയ്തത്. കമ്പനിയുടെ താമസ സ്ഥലത്തുവച്ചാണ്  പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. സഹ ജീവനക്കാര്‍ പുറത്തുപോയ സമയത്തായിരുന്നു പീഡനം എന്നും പരാതിയില്‍ പറയുന്നു.   
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ഒരു വര്‍ഷത്തില്‍ 300 ദിവസം ഉറങ്ങുന്ന മനുഷ്യന്‍, ഒന്നുറങ്ങിയാല്‍ 25 ദിവസം കഴിഞ്ഞ് ഉണരും; അപൂര്‍വ രോഗം ഇതാണ്