അഭിറാം മനോഹർ|
Last Modified ബുധന്‍, 7 ജൂലൈ 2021 (15:27 IST)
ജഡ്‌ജിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ബംഗാൾ മുഖ്യമന്ത്രി
മമത ബാനർജിക്ക് കൽക്കട്ട ഹൈക്കോടതി അഞ്ചു ലക്ഷം പിഴ വിധിച്ചു. നന്ദിഗ്രാമിൽ സുവേന്ദുഅധികാരിയുടെ തിരെഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി കേൾക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗശിക് ചന്ദയെ ഒഴിവാക്കണമെന്ന മമതയുടെ ആവശ്യത്തിലാണ് കോടതി നടപടി.
ജസ്റ്റിസ് കൗശിക് ചന്ദയെ ബിജെപി നേതാക്കൾക്കൊപ്പം കാണാറുണ്ടെന്നും അതിനാൽ ബെഞ്ചിൽ നിന്നും കൗശിക് ചന്ദയെ മാറ്റണമെന്നുമായിരുന്നു മമതയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. ജുഡീഷ്യറിയെ മോശമായ വിധത്തിൽ ചിത്രീകരിക്കുന്നതാണ് മമതയുടെ നടപടിയെന്ന് ജസ്റ്റിസ് ചന്ദ പറഞ്ഞു. മമതയ്ക്ക് അഞ്ചുലക്ഷം രൂപ പിഴ വിധിച്ച ജഡ്‌ജി കേസ് വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്‌തു.