1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Adhoor Rafeekhulmiya

പീഡനക്കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Harassment
കാസർകോട്: പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ പാണിഗ്രാം സ്വദേശി റഫീഖുൽ മിയ എന്ന 25 കാരനാണ് അറസ്റ്റിലായത്.

പരാതിയെ തുടർന്ന് ആദൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ടൈൽസ് ജോലിക്കാരനാണ് ഇയാളെന്ന് പോലീസ് വെളിപ്പെടുത്തി. പെൺകുട്ടിയെ ഇയാൾ കാറിലും മറ്റും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. 
അടുത്ത ലേഖനം
വാടകവീട് ഒഴിപ്പിക്കാൻ എത്തിയപ്പോൾ താമസക്കാരൻ തൂങ്ങിമരിച്ച നിലയിൽ