സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വൻ വർധന, 6 പേർക്ക് രോഗം സ്ഥിരീകരിച്ചു

അഭിറാം മനോഹർ| Last Modified ശനി, 11 മാര്‍ച്ച് 2023 (08:56 IST)
സംസ്ഥാനത്ത് എച്ച് 1 എൻ 1 കേസുകളിൽ വർധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 6 എച്ച് 1 എൻ 1 കേസുകളാണ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,എറണാകുളം,പാലക്കാട് ജില്ലകളിലാണ് പുതിയ കേസുകൾ. രണ്ടെണ്ണം ആലപ്പുഴയിലാണ്.

ഇതിനിടെ രാജ്യത്ത് ആശങ്ക പരത്തുന്ന എച്ച് 3 എൻ 2 വൈറസിൻ്റെ വ്യാപനത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വൈറസ് ബാധിച്ച് 2 പേർ ഇന്ത്യയിൽ മരണപ്പെട്ടിരുന്നു. ഇതുവരെ 400ലധികം പേർക്ക് രോഗം ബാധിച്ചതായാണ് കണക്കുകൾ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :