പക്ഷിപ്പനി: അതീവ ജാഗ്രത പാലിക്കണമെന്ന് ഐ‌എം‌എ

തിരുവനന്തപുരം| Last Updated: വെള്ളി, 13 ഡിസം‌ബര്‍ 2019 (19:43 IST)
പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ പാലിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. എച്ച് 5 എന്‍ 1 സ്ഥിരീകരിച്ച സാഹചര്യത്തില്‍
മനുഷ്യരിലേക്കു പടരാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ വേണം. ലോകത്താകെ എഴുന്നൂറില്‍ താഴെ മനുഷ്യര്‍ക്കേ രോഗം പടര്‍ന്നിട്ടുള്ളൂവെങ്കിലും ഇതില്‍ പകുതിയിലേറെപ്പേരുടെയും രോഗം ഗുരുതരമായിട്ടുണ്ട്. മുന്‍കരുതല്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രതപാലിക്കണമെന്ന് ഐഎംഎ നിര്‍ദ്ദേശം നല്‍കി.

ക്ലോറിന്‍ ചേര്‍ത്തു ശുദ്ധീകരിച്ച വെള്ളം സുരക്ഷയ്ക്കായി ഉപയോഗിക്കാമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വെള്ളത്തില്‍ വൈറസിനു നിലനില്‍ക്കാനാവില്ല. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ശുചിമുറികളിലും വീടിന്റെ പരിസരങ്ങളിലും ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിക്കാം.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലും അനുബന്ധപ്രദേശങ്ങളിലും ആരോഗ്യവകുപ്പ്, രോഗപ്രതിരോധവും ബോധവല്‍ക്കരണവും ഊര്‍ജിതമാക്കിയതായി മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.

അടിയന്തര സാഹചര്യം നേരിടാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ കോര്‍ കമ്മിറ്റി രൂപീകരിച്ചു. ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്രസംഘത്തിന്റെ നിര്‍ദേശപ്രകാരം പക്ഷിപ്പനിബാധിത മേഖലയിലെ രോഗികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രത്യേക ഔട്ട്പേഷ്യന്റ് വിഭാഗം ആരംഭിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :