അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ശബരിമലയില്‍ ഈ വര്‍ഷം സ്പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എന്‍ വാസവന്; ദിവസം 80000പേര്‍ക്ക് ദര്‍ശനം
- പോക്സോ കേസില്‍ പ്രതിയായ തിരുനെല്‍വേലി സ്വദേശിക്ക് 58 വര്‍ഷം കഠിന തടവ്
- ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച സ്വകാര്യ ബസിനു ആയിരം രൂപ പിഴ
- എം.ടി.വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയില്‍
ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപം 869.2 കിലോഗ്രാം
ഗുരുവായൂര്‍ ദേവസ്വം നാലു സ്വര്‍ണ്ണ നിക്ഷേപ പദ്ധതികളിലായി നിക്ഷേപിച്ചിരിക്കുന്ന സ്വര്‍ണ്ണം 869.2 കിലോഗ്രാമെന്ന് അറിയിപ്പ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ പദ്ധതികളിലൂടെ പലിശ ഇനത്തില്‍ ദേവസ്വത്തിന് 7.08 കോടി രൂപയാണ് ലഭിച്ചത്.
വിവരാവകാശ പ്രവര്‍ത്തകനായ എം.കെ.ഹരിദാസിനു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഈ ഇനത്തില്‍ അതിന് മുമ്പുള്ള സാമ്പത്തിക വര്‍ഷം ലഭിച്ച പലിശ 6.58 കോടി രൂപാ വീതമായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബുള്യന്‍ ശാഖയിലാണ് ഗുരുവായൂര്‍ ദേവസ്വം സ്വര്‍ണ്ണം നിക്ഷേപിച്ചിരിക്കുന്നത്. 2019 മാര്‍ച്ച് ജൂണ്‍, 2020 ജനുവരി, 2022 നവംബര്‍ മാസങ്ങളിലായാണ് സ്വര്‍ണ്ണം നിക്ഷേപിച്ചത്.
ഈ സ്വര്‍ണ്ണ നിക്ഷേപം കൂടാതെ നിത്യോപയോഗത്തിന് ഉള്‍പ്പെടെ 141.68 കിലോ സ്വര്‍ണ്ണവും വിവിധ കല്ലുകള്‍ അടക്കമുള്ള 73.93 കിലോ സ്വര്‍ണ്ണവും ദേവസ്വത്തിന്റെ വകയായി സൂക്ഷിച്ചിട്ടുണ്ട്.
അടുത്ത ലേഖനം