അനുബന്ധ വാര്‍ത്തകള്‍
- എം.ടി.വാസുദേവന്‍ നായരുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേര്‍ പിടിയില്‍
- 'ചെറിയൊരു പേടിയുണ്ട്'; രാഷ്ട്രീയ പാര്‍ട്ടിയല്ല രൂപീകരിക്കുന്നതെന്ന് അന്‍വര്‍, കാരണം ഇതാണ്
- 'പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം'; കാശ് പോയിട്ട് കൈമലര്‍ത്തിയിട്ട് കാര്യമില്ല, സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പുമായി പൊലീസ്
- പി.വി.അന്‍വറിന്റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുക തമിഴ്നാട് ഡിഎംകെയുടെ സഖ്യകക്ഷിയായി
- ആലപ്പുഴ ഒറ്റമശ്ശേരി കടല്‍ത്തീരത്തടിഞ്ഞ നീല തിമിംഗലത്തിന്റെ ജഡം സംസ്കരിക്കാന്‍ ചിലവായത് 4ലക്ഷം രൂപ!
ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച സ്വകാര്യ ബസിനു ആയിരം രൂപ പിഴ
പ്രശ്‌നത്തില്‍ നാട്ടുകാരും ഇടപെടുകയും നഷ്ടപരിഹാരമെന്ന നിലയ്ക്ക് സ്വകാര്യ ബസ് ജബ്ബാറിനു ആയിരം രൂപാ നല്‍കണമെന്നും ആവശ്യപ്പെട്ടു
Fine
ബൈക്ക് യാത്രികന്റെ ശരീരത്തിലേക്ക് ചെളി തെറിപ്പിച്ച സ്വകാര്യ ബസിന് ആയിരം രൂപാ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം രാവിലെ ചേര്‍പ്പ് കരുവന്നൂര്‍ രാജ കമ്പനി സ്റ്റോപ്പിനടുത്തായിരുന്നു സംഭവം.
ചൊവ്വൂരിലേക്ക് ബൈക്കില്‍ വരികയായിരുന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി ജബ്ബാറിന്റെ ശരീരത്തിലേക്കാണ് തൊട്ടുപിന്നാലെ വന്ന എം.എസ്.മേനോന്‍ എന്ന സ്വകാര്യ ബസ് റോഡിലെ കുഴിയില്‍ ചാടിയപ്പോള്‍ ചെളിവെള്ളം തെറിപ്പിച്ചു കടന്നു പോയത്. ഇതോടെ തൂവെള്ള വസ്ത്രം ധരിച്ചിരുന്ന ജബ്ബാറിന്റെ യാത്രയും മുടങ്ങി. ദേഷ്യം വന്ന ജബ്ബാര്‍ തൊട്ടടുത്ത സ്റ്റോപ്പില്‍ വച്ചു ബസ്സ് തടഞ്ഞതോടെ തര്‍ക്കമായി.
പ്രശ്‌നത്തില്‍ നാട്ടുകാരും ഇടപെടുകയും നഷ്ടപരിഹാരമെന്ന നിലയ്ക്ക് സ്വകാര്യ ബസ് ജബ്ബാറിനു ആയിരം രൂപാ നല്‍കണമെന്നും ആവശ്യപ്പെട്ടു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ ബസ് ജീവനക്കാര്‍ വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് അശ്രദ്ധമായി വാഹനം ഓടിച്ചു എന്ന കുറ്റം ചുമത്തി ആയിരം രൂപാ പിഴ ഈടാക്കുകയും ചെയ്തു.