തൃശൂരില്‍ ദമ്പതികളെ കൊല്ലാന്‍ ശ്രമിച്ച 'ഗുണ്ടാ റാണി' ഹസീന അറസ്റ്റില്‍

Thrissur, Police, Gunda Rani, തൃശ്ശൂര്‍, പൊലീസ്, ഹസീന, ഗുണ്ടാ റാണി
തൃശൂര്‍| സുബിന്‍ ജോഷി| Last Modified വെള്ളി, 17 ഏപ്രില്‍ 2020 (12:08 IST)
ദമ്പതികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ നോക്കിയ 'ഗുണ്ടാ റാണി' എന്നറിയപ്പെടുന്ന ഹസീനയെ പൊലീസ് അറസ്റ്റുചെയ്തു. കുന്നംകുളത്തിന് സമീപം കരിക്കാട്ടെ ദമ്പതികളെയാണ് ഹസീനയും കാമുകനും ചേര്‍ന്ന് കഴിഞ്ഞമാസം 21ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സംഭവത്തില്‍ അരിക്കിലാത്ത് വീട്ടില്‍ ഷക്കീറിനും ഭാര്യ നൗജയ്ക്കും വയറിനും തലയ്‌ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരിപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഹസീനയ്‌ക്കൊപ്പം കൃത്യത്തില്‍ പങ്കെടുത്ത കാമുകന്‍ ഒളിവിലാണ്. പൊലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റിലായത്. ആക്രമണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :