അഭിറാം മനോഹർ|
Last Modified ശനി, 14 മാര്‍ച്ച് 2020 (13:27 IST)
കുട്ടികളെ ശാരീരിക ശിക്ഷയ്ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതൽ ഹയർസെക്കന്ററിക്ക് കൂടി ബാധകമാവുന്നു.ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
ബാലാവാകാശ കമ്മീഷൻ നൽകിയ കത്തിനെ തുടർന്നാണ്
നടപടി സ്വീകരിച്ചിരിക്കുന്നത്.2009 ലെ സൗജന്യവും നിർബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശാരീരികമായി ശിക്ഷിക്കുവാൻ പാടുള്ളതല്ല. ഇതേ നിയമമാണ് ഇനി മുതൽ ഹയർ സെക്കണ്ടറിക്കും ബാധകമാവുക.
പുതിയ ഉത്തരവ് സംസ്ഥാനത്തെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും കർശനമായി പാലിക്കണമെന്നും വ്യവസ്ഥ ലംഘിക്കുന്നവരെ സർവീസ് നിയമപ്രകാരമുള്ള ശിക്ഷാനടപടികൾക്ക് വിധേയരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.