സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രവേശനം തൃശങ്കുവില്‍

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 28 ജൂലൈ 2014 (15:12 IST)
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രവേശനം അനശ്ചിതത്വത്തിലാക്കിക്കൊണ്ട് മെഡിക്കല്‍ വിദ്യാഭ്യാ‍സ വകുപ്പിന്റെ നടപടി. പരീക്ഷാ ഫലം അനുസരിച്ചുള്ള സീനിയോരിറ്റി പട്ടിക ആരോഗ്യ വകുപ്പ് കൈമാറാത്തതാണ് ഡൊക്ടര്‍മാര്‍ക്ക് വിനയായത്.

സൂപ്പര്‍സ്‌പെഷ്യാലിറ്റി പ്രോസ്‌പെക്ടസ് വ്യവസ്ഥ അനുസരിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഹെല്‍ത് സര്‍വീസില്‍ നിന്നുമുള്ള ഡോക്ടര്‍മാര്‍ക്ക് പ്രവേശനം നല്‍കിയശേഷമേ ജനറല്‍ മെറിറ്റില്‍ നിന്ന് പ്രവേശനം പാടുള്ളൂ.

എന്നാല്‍ പ്രവേശന പരീക്ഷ ഫലം വന്നത് ശനിയാഴ്ച അര്‍ധരാത്രിയിലാണ്. ഇതിനാല്‍ സീനിയോരിറ്റി ലിസ്റ്റിന് കാത്തു നില്‍ക്കാതെ
ജനറല്‍ മെറിറ്റില്‍ നിന്ന് പ്രവേശന നടപടികള്‍ തുടങ്ങിയെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ വിശദീകരണം.

എന്നാല്‍ പ്രവേശനം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അട്ടിമറിക്കുകയാണെ ണെന്ന ആരോപണവുമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ രംഗത്തെത്തി. സുപ്രീകോടതി വിധി അനുസരിച്ച് സൂപ്പര്‍സ്‌പെഷ്യാലിറ്റി പ്രവേശന നടപടികള്‍ 31നു തന്നെ അവസനിപ്പിക്കേണ്ടതുമുണ്ട്.

ആരോഗ്യവകുപ്പ് അലംഭാവം കാണിച്ചാല്‍ ഡോക്ടര്‍മാരുടെ ഭാവിയാണ് തുലാസിലാകുന്നത്. അതേസമയം ഇന്നലെ അവധിയായതിനാലാണ് ഹെല്‍ത്ത് സര്‍വീസിലെ സീനിയോറിട്ടി പട്ടിക നല്‍കാനാകാത്തതെന്നും ഇന്നുതന്നെ പട്ടിക കൈമാറുമെന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :