തിരുവനന്തപുരം|
VISHNU.NL|
Last Modified ഞായര്‍, 20 ജൂലൈ 2014 (13:12 IST)
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിസഹകരണ സമരം നടത്തുമെന്ന് ഉറപ്പായതൊടെ സര്‍ക്കാര്‍ സമരത്തിന് ഡയസ്നൊണ്‍ പ്രഖ്യാപിച്ചു.ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ എത്രയും വേഗം പരിഹരിക്കുക, സര്‍ക്കാര്‍ മേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഗണിച്ച് പെന്‍ഷന്‍ പ്രായം കൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ നിസഹകരണ സമരം തുടങ്ങുന്നത്.
അതേ സമയം ചികില്‍സകള്‍ക്കോ രോഗീപരിചരണത്തിനോ മുടക്കം വരില്ലെങ്കിലും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജില്ലാതല അവലോകന യോഗങ്ങള്‍, മെഡിക്കല്‍ ക്യാംപുകള്‍ തുടങ്ങി സര്‍ക്കാര്‍ പദ്ധതികള്‍ ഡോക്ടര്‍മാര്‍ ബഹിഷ്കരിക്കും.
എന്നാല്‍ സര്‍ക്കാര്‍ പദ്ധതികളോട് സഹകരിച്ചില്ലെങ്കില്‍ ശമ്പളമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതുകൊണ്ട് തന്നെ ധനവകുപ്പ് സെക്രട്ടറി ഡയസ്നോണ്‍ പ്രഖ്യാപിച്ച് അത് ട്രഷറികളെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശമ്പള ബില്‍ പാസാക്കൂവെന്നും ഡയസ്‌നോണ്‍ ബാധകമാക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.