കോണ്‍വാള്‍ അക്വേറിയത്തില്‍ പ്രവേശനം നഗ്നരാ‍യാല്‍ മാത്രം!

ലണ്ടന്‍| Last Updated: ചൊവ്വ, 15 ജൂലൈ 2014 (16:43 IST)
ബ്ലൂ റീഫ് എന്ന പുതിയതായി ആരംഭിച്ച അക്വേറിയത്തില്‍ നിരവധി അത്ഭുതകാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. ഇതൊക്കെ ആസ്വദിക്കന്‍ പക്ഷേ ഒരു നിബന്ധനയുണ്ട്. അക്വേറിയത്തിനുള്ളില്‍ പ്രവേശിക്കുന്നതിനു മുന്‍പ് ധരിച്ചിരിക്കുന്ന വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച് നഗ്നരായി വേണം അകത്തുകയറന്‍

നൂഡിറ്റിഫെസ്റ്റിവലിന്റെ ഭാഗമായാണ് ഇങ്ങനെയോരു വിചിത്രമായ
നിബന്ധന അക്വേറിയം അധികൃതര്‍
വച്ചിരിക്കുന്നത്. നാചുറലിസ്റ്റുകളാണ് ആശയം അക്വേറിയം ഉടമകള്‍ക്ക് മുന്‍പില്‍ വച്ചിരിക്കുന്നത്.

ഇവിടെ സ്രാവ്, തിരണ്ടി തുടങ്ങി നിരവധി കടല്‍ ഭീമന്മാരെ കാണുന്നതിനൊപ്പം സന്ദര്‍ശകര്‍ക്ക് സ്കൂബ ഡൈവിംഗ് മീന്‍പിടുത്തം തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുവാനും അവസരമുണ്ട്. ആദ്യമൊക്കെ ആളുകള്‍ വരാന്‍ മടിച്ചെങ്കിലും ഇപ്പോള്‍ ഇവിടെ സന്ദര്‍ശകരുടെ തിരക്കാ‍ണെന്നാണ് റിപ്പോര്‍ട്ടുകള്‍














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :