കരിപ്പൂരില്‍ 466 ഗ്രാം സ്വര്‍ണ്ണം പിടികൂടി

കൊണ്ടോട്ടി| VISHNU.NL| Last Modified ചൊവ്വ, 3 ജൂണ്‍ 2014 (09:43 IST)
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ഇത്തവണ ബെല്‍റ്റിന്റെ ബക്കിള്‍ രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 466 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കണ്ണൂര്‍ സ്വദേശി ടി അനസില്‍ (37) നിന്നാണ് സ്വര്‍ണം പിടികൂടിയത്.

രാവിലെ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ വിമാനത്തില്‍ ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയതായിരുന്നു ഇയാള്‍. ഇയാളുടെ പെരുമാ‍റ്റത്തില്‍ സംശയം തോന്നിയ അധികൃതര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടത്.
പിടികൂടിയ സ്വര്‍ണത്തിന് 12.75 ലക്ഷം രൂപ വില മതിക്കും.

അതേസമയം സ്വര്‍ണ്ണം പലരൂപത്തില്‍ കൊണ്ടുവരാന്‍ സഹായിക്കുന്നത് കേരളത്തില്‍ നിന്നുള്ള സ്വര്‍ണ്ണപ്പണിക്കാരാണെന്ന സംശയവും കസ്റ്റംസ് അധികൃതര്‍ പങ്കുവയ്ക്കുന്നുണ്ട്. വിദഗ്ദരായ സ്വര്‍ണ്ണപ്പണിക്കാരനു മാത്രമെ ഇത്തരത്തില്‍ സ്വര്‍ണ്ണം രൂപം മാറ്റാന്‍ കഴിയു എന്നാണ് അവര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :