സ്വർണ്ണക്കടത്ത്: എസ്.ഐക്ക് സസ്പെൻഷൻ

എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 25 ഡിസം‌ബര്‍ 2023 (14:19 IST)
മലപ്പുറം: സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. പെരുമ്പടപ്പ് എ.ഐ എൻ ശ്രീജിത്തിനെയാണ് മലപ്പുറം എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്.

ശ്രീങ്ങിത്ത് സ്വർണക്കടത്ത് സംഘങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തിയതിനു തെളിവ് ലഭിച്ചിരുന്നു.
ഗൂഗിൾ പേ വഴിയായിരുന്നു പണം കൈമാറിയിന്ദന്നത്.
വകുപ്പുതല അന്വേഷണത്തിലും സ്വർണ്ണക്കടത്ത് സംഘവുമായി ശ്രീജിത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

സ്വർണ്ണ വേട്ടയ്ക്ക് പോലീസ് തയ്യാറെടുക്കുന്ന വിവരം ശ്രീജിത്ത് ചോർത്തിക്കൊടുത്തിരുന്നു.
ഇതിനൊപ്പം കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണ വേട്ട രഹസ്യങ്ങളും അതുമായി പോലീസ് വാഹനങ്ങൾ പിന്തുടരുന്ന വിവരവും കൈമാറിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :