കരിപ്പൂരിലും നെടുമ്പാശേരിയിലും വൻ സ്വർണ്ണവേട്ട

എ കെ ജെ അയ്യർ| Last Updated: ചൊവ്വ, 9 ജനുവരി 2024 (19:43 IST)
എറണാകുളം: കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വന്നിറങ്ങിയ വിമാന യാത്രക്കാരിൽ നിന്ന് കോടിക്കണക്കിനു രൂപയുടെ സ്വർണ്ണം പിടികൂടി. നെടുമ്പാശേരിയിൽ പിടികൂടിയ മൂന്നു യാത്രക്കാരിലെ രണ്ടു പേരിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണ്ണം പിടിച്ചെടുത്തപ്പോൾ ഒരു വിദേശിയിൽ നിന്ന് 472 ഗ്രാമിനുള്ള സ്വർണ്ണം പിടിച്ചു.

ദുബായിൽ നിന്ന് കരിപ്പൂരിൽ എത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് രണ്ടു കോടിയുടെ സ്വർണ്ണം കണ്ടെടുത്തത്. കസ്റ്റംസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നെടുമ്പാശേരിയിൽ വന്നിറങ്ങിയ ജപ്പാൻ സ്വദേശി ശിക്കാമ ടാക്കിയോ പേഴ്‌സിനുള്ളിൽ അതിവിദഗ്ധമായാണ് സ്വർണ്ണം ഒളിച്ചുകത്താണ് ശ്രമിച്ചു പിടിയിലായത്. ബാങ്കോക്കിൽ നിന്ന് വന്ന ഇയാൾ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിച്ചു സംശയം തോന്നിയാണ് ഇയാളെ പരിശോധിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :