അനുബന്ധ വാര്‍ത്തകള്‍
- ശിവശങ്കറിൽ ഒതുങ്ങില്ല, കള്ളപ്പണം വെളുപ്പിയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നു; ഇഡി കോടതിയിൽ
- വിദേശ കറൻസി കടത്തിയത് യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥരുടെ ബാഗുകൾ വഴി, സ്വപ്നയും സരിത്തം പലതവണ ഉദ്യോഗസ്ഥർക്കൊപ്പം യാത്ര നടത്തി
- വന്ദേഭാരത് വഴി വിദേശകറൻസി കടത്തി, യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പാക്കാൻ സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയതായി റിപ്പോർട്ട്
- എം ശിവശങ്കരനെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
- ബാങ്ക് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി സ്വപ്ന സ്വരൂപിച്ചത് ഒരുലക്ഷം ഡോളർ
നെടുമ്പാശേരിയിലും സ്വര്‍ണ്ണവേട്ട: മുക്കാല്‍ കിലോ സ്വര്‍ണ്ണം പിടിച്ചു
കൊച്ചി: കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കരിപ്പൂരിലും അനധികൃതമായി കൊണ്ടുവന്ന സ്വര്‍ണ്ണം പിടിച്ചതിനൊപ്പം വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലും 35 ലക്ഷം രൂപാ വിലവരുന്ന സ്വര്‍ണ്ണം പിടികൂടി. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വന്നിറങ്ങിയ മലപ്പറം സ്വദേശി യാംഷീറില് നിന്നാണ് 718 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്.
ജിദ്ദയില്‍ നിന്നെത്തിയ ഇയാള്‍ കട്ടര്‍ യന്ത്രത്തിന്റെ ഉള്‍ഭാഗത്തു റോഡുകളായാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്നത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്.